വിശേഷ ദിവസങ്ങളിൽ വേണ്ടപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നത് വളരെ സന്തോഷം നിറഞ്ഞ കാര്യമാണല്ലെ. അതു കൊടുക്കുന്നാൾക്കും വാങ്ങുന്നയാൾക്കും ഒരു പോലെ സന്തോഷം നൽകാറുമുണ്ട്്. ഇതിൽ ഏറ്റവും അത്ഭുതമായി തോന്നുന്നത് അപ്രതീക്ഷിതമായി ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കുന്നതാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിയ്ക്കുകയാണ്.
ചെന്നൈയിലെ ഒരു ജ്വല്ലറി ഉടമ ദീപാവലിയുടെ ഭാഗമായി ജീവനക്കാർക്ക് നിരവധി സമ്മാനങ്ങൾ നൽകിയിരിക്കുകയാണ്. ചെറിയ സമ്മാനം ഒന്നുമല്ല ഉടമയായ ജയന്തി ലാൽ ചയന്തി നൽകിയിരിക്കുന്നത്. നല്ല ഒന്നാന്തരം കാറുകളും ഇരുചക്ര വാഹനങ്ങളുമാണ്. ചെന്നൈയിലെ ചെല്ലാനി ജ്വല്ലറിയിലെ 26 ജീവനക്കാർക്കാണ് ദീപാവലിയുടെ ഭാഗമായി ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചിരിക്കുന്നത്.
ഹീറോ മോട്ടോകോർപ്പിന്റെ ഇരുചക്രവാഹനവും മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കും ഉൾപ്പെടെയുള്ള 26 വാഹനങ്ങൾ വാങ്ങുന്നതിനായി ഉടമയ്ക്ക് ചെലവായത് 1.2 കോടി രൂപയാണ്. എന്തായാലും നിലവിൽ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ജീവനക്കാർ. 19 പേർക്ക് ഇരുചക്ര വാഹനവും 8 പേർക്ക് കാറുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ജീവനക്കാരും ഉടമയും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
തന്റെ രണ്ടാമത്തെ കുടുംബമാണ് ജ്വല്ലറിയിലെ ജീവനക്കാർ . അവരാണ് ബിസിനസ്സിൽ തനിക്ക് താങ്ങായി നിൽക്കുന്നതെന്ന് ഉടമ പറഞ്ഞു. തുടർന്നും അവരെ പ്രാത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം കൊണ്ട് വരുന്നതിനുമാണ് ഇത്തരത്തിലൊരു സമ്മാനം നൽകിയത്. ഒരോ തൊഴിലുടമയും തങ്ങളുടെ ജീവനക്കാരെ ബഹുമാനിക്കണം. സമ്മാനങ്ങൾ നൽകി അവരെ അതിശയിപ്പിക്കണം എന്നും അദ്ദേഹം കൂടിച്ചേർത്തു.
Comments