ദുബായ്: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ 17 ചാരന്മാരെ പിടികൂടിയതായി ഇറാന് ദേശീയ മാധ്യമ റിപ്പോര്‍ട്ട്. സിഐഎയുടെ വന്ചാരശൃംഖല തകര്‍ക്കുകയും 17 പേരെ അറസ്റ്റ് ചെയ്തുവെന്നും ചിലര്‍ക്ക് വധശിക്ഷ വിധിച്ചുവെന്നുമാണ് ഇറാന് ഇന്റലിജന്‍സ് മന്ത്രാലയത്തെ ഉദ്ധരിച്ചു സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്ക-ഇറാന് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അമേരിക്ക ചാരന്മാരെ പിടികൂടിയതായും വധശിക്ഷ വിധിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുക്കുന്നത്. അമേരിക്കയ്ക്ക് എതിരെ പരമാവധി പ്രകോപനമാണ് ഇറാന് ലക്ഷ്യമിടുന്നത്.
സൈനികം, സാമ്പത്തികം, ആണവം, അടിസ്ഥാനസൗകര്യ വികസനം, സൈബര്‍ തുടങ്ങിയ മേഖലകളിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നവരെയാണ് ചാരപ്രവര്‍ത്തനം ആരോപിച്ചു ഇറാന് പിടികൂടിയിരിക്കുന്നത്്. ഇറാനില്‍ നിന്നും അതീവരഹസ്യവിവരങ്ങള്‍ ചോര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജൂണില്‍ സിഐഎ നിയന്ത്രിച്ചിരുന്ന വമ്പന്‍ സൈബര്‍ നെറ്റ്വര്‍ക്ക് തകര്‍ത്തുവെന്ന് ഇറാന് അറിയിച്ചിരുന്നു. എന്നാല്‍ ഇതില്പ്പെട്ടവരെയാണോ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. വിവിധ രാജ്യങ്ങളിലായി അമേരിക്കന്‍ ചാരന്മാര് അറസ്റ്റിലായെന്നും ഇറാന് അവകാശപ്പെട്ടിരുന്നു.
ഒരു വര്‍ഷം മുന്‍പ് അമേരിക്കയുടെ ചാരന്മാര് എന്ന പേരില്‍ ഇറാനില്‍ പിടികൂടിയ 10 പേര്‍ക്കെങ്കിലും വധശിക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരട്ടപൗരത്വമുള്ളവരാണ് അമേരിക്ക ചാരസംഘടനയ്ക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ പിടിയിലായിട്ടുള്ളത്. എന്നാല്‍ എത്രപേര്‍ പിടിയിലായെന്ന വിവരങ്ങള്‍ ഇറാന് വ്യക്തമാക്കിയിരുന്നില്ല.