ഇസ്ലാമാബാദ് : 100 വിവാഹം കഴിക്കുന്നതാണ് ജീവിതലക്ഷ്യമെന്ന് പ്രഖ്യാപിച്ച് 60 കാരൻ . ഇതിനകം 26 തവണ വിവാഹം കഴിക്കുകയും 22 ഭാര്യമാരെ വിവാഹമോചനം ചെയ്യുകയും ചെയ്ത പാകിസ്താനിയാണ് വിവാഹം കഴിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നത് . അദ്ദേഹത്തിന്റെ ഭാര്യമാരിൽ കൊച്ചുമകളുടെ പ്രായത്തിലുള്ള സ്ത്രീകളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
100 തവണ വിവാഹം കഴിക്കണമെന്നാണ് തന്റെ സ്വപ്നം. മാത്രവുമല്ല, ഓരോ ഭാര്യയിൽ നിന്നും കുട്ടികൾ ജനിക്കണമെന്നും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു . കുട്ടികൾ ജനിച്ചയുടൻ ഭാര്യയെ ഉപേക്ഷിക്കുന്നതാണ് പതിവ് . ഇയാളുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജ്യോത് ജീത്ത് എന്ന ട്വിറ്റർ പേജിലാണ് ക്ലിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. വിവാഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ വയോധികൻ തുറന്ന് പറയുന്നത് വീഡിയോയിൽ കാണാം. 60 വയസ്സുള്ള ഇയാൾക്കൊപ്പം തന്റെ ചെറുപ്പക്കാരായ ഭാര്യമാരും ഇരിക്കുന്നുണ്ട്.
നിലവിൽ, അദ്ദേഹത്തിന് ആകെ 4 ഭാര്യമാരുണ്ട്, അവരുടെ പ്രായം 19-20 വയസ്സിൽ കൂടരുതെന്ന് നിർബന്ധവുമുണ്ട് . ഇപ്പോഴുള്ള എല്ലാ ഭാര്യമാരെയും കുട്ടികൾ ഉണ്ടായതിന് ശേഷം ഉപേക്ഷിക്കുമെന്ന് വൃദ്ധൻ വളരെ മാന്യമായി പറയുന്നു. പെൺകുട്ടികളും ഈ വ്യക്തിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്നതും ഞെട്ടിക്കുന്നതാണ്.
Comments