രാം ലല്ലയ്ക്കൊപ്പം ഹനുമാൻ സ്വാമിയേയും ഒരുക്കി ശില്പി അരുൺ യോഗി രാജ് . ഹനുമാൻ ജയന്തി ദിനത്തിൽ ആശംസകൾ അറിയിക്കാനായാണ് അരുൺ യോഗി രാജ് ഹനുമാൻ വിഗ്രഹത്തിന്റെ ചിത്രം പങ്ക് വച്ചത് .
‘ 21 അടി ഉയരമുള്ള ഹനുമാൻ മോണോലിത്തിക്ക് ശിലാമൂർത്തി ‘ എന്നാണ് ചിത്രത്തൊനൊപ്പം കുറിച്ചിരിക്കുന്നത് . കർണാടകയിലെ മൈസൂർ ജില്ലയിലെ സാലിഗ്രാമ താലൂക്കിലെ ചുഞ്ചനക്കാടാണ് ഈ ഹനുമാൻ വിഗ്രഹം ഉള്ളതെന്നും അരുൺ പറയുന്നു . നിരവധി പേരാണ് വിഗ്രഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത് .
51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ അരുൺ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിച്ചത്. 5 വയസ്സുള്ള ബാലന്റെ രൂപത്തിലാണു ശ്രീരാമ സങ്കൽപം. 300 കോടി വർഷം പഴക്കമുള്ള കല്ലിൽനിന്നാണു വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നതെന്നു അരുൺ യോഗി രാജ് പറഞ്ഞിരുന്നു. രാമനവമി നാളിൽ സൂര്യപ്രകാശം രാം ലല്ലയ്ക്ക് തിലകം ചാർത്തുന്നത് കാണാൻ കുടുംബസമേതമാണ് അരുൺ അയോദ്ധ്യയിലെത്തിയത്.