ഭുവനേശ്വർ: ഒഡിഷയിൽ മുപ്പതടിയോളം നീളമുള്ള പെരുപാമ്പിനെ കണ്ടെത്തി. നബരാംഗ്പൂരിൽ റോഡ് മുറിച്ചുകടക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
A Giant snake of 25 -30 ft was spotted while crossing the main road at Khatiguda area of Odisha's Nabrangpur District on Friday Night.#snake #Roadies @aajtak @IndiaToday pic.twitter.com/aczlPG33tp
— Mohammad Suffian (@iamsuffian) April 9, 2022
പാമ്പിന് ഏകദേശം 25-30 അടി നീളമുണ്ടെന്നാണ് കണക്കുകൂട്ടൽ. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ പാമ്പിനെ കണ്ടത്. ഖാട്ടിഗുഡ ജവഹർ നവോദയ വിദ്യാലയത്തിന് സമീപമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയതെന്ന് നാട്ടുകാർ വ്യക്തമാക്കി.
പെരുമ്പാമ്പുകളെ ജനവാസ മേഖലയിൽ കാണാറുണ്ടെങ്കിലും മുപ്പതടിയോളം നീളമുള്ളവ അത്ര സാധാരണമല്ല. മലമ്പാമ്പുകളെന്നും ഇവ അറിയപ്പെടാറുണ്ട്. വിഷപാമ്പുകളല്ലാത്ത ഇത്തരം പാമ്പുകൾ രാത്രിയിലാണ് പൊതുവേ ഇരതേടുക. അമിതമായ ശരീരഭാരമുള്ള ഇവ വളരെ സാവധാനമാണ് സഞ്ചരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
Comments