സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വരുന്ന ചില കാര്യങ്ങൾ ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് . ഒരു കുട്ടി ഇരുപതടിയോളം നീളമുള്ള കൂറ്റൻ പാമ്പിന്റെ പുറത്തിരുന്ന് കളിക്കുന്നതാണ് വീഡിയോ .
ഒരു തുറസായ സ്ഥലത്ത് കാണപ്പെടുന്ന ഒരു വലിയ പെരുമ്പാമ്പിന്റെ പുറത്തുകയറി ഇരുന്ന് ഒരു പേടിയുമില്ലാതെ കളിക്കുകയാണ് കുഞ്ഞ് . വീഡിയോ കാണുന്നവരിൽ അൽപ്പം പരിഭ്രമം ഉണ്ടാകുമെങ്കിലും കുട്ടി കളിച്ചു രസിക്കുകയാണ് .
ഈ പാമ്പ് ആ കുട്ടിയെ ഒരു രീതിയിലും ഉപദ്രവിക്കുന്നുമില്ല . വീഡിയോയ്ക്കിടയിൽ പാമ്പ് തല തിരിച്ച് കൊണ്ടു വരുന്നതും കാണാം . ആരെയും അമ്പരപ്പിക്കുന്ന വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരങ്ങളാണ് കണ്ടത് .
Comments