കൊച്ചി : ജിഷ വിഷയത്തിൽ സാജു പോൾ എം എൽ എ യുടെ വീട്ടിലേക്ക് എ ബി വി പി നടത്തിയ മാർച്ചിന് നേരേ പോലീസ് അതിക്രമം . ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു .
മുനിസിപ്പൽ ജംഗ്ഷനു സമീപം ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത് . നിരവധി പ്രവർത്തകർക്ക് ലാത്തിച്ചാർജ്ജിൽ പരിക്ക് പറ്റി . ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്നാരോപിച്ച് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് പെരുമ്പാവൂരിൽ പ്രതിഷെധ മാർച്ച് നടത്തുമെന്ന് ബി ജെ പി – ആർ.എസ്.എസ് നേതാക്കൾ അറിയിച്ചു.
കൊല്ലപ്പെട്ട ജിഷയുടെ അമ്മ സാജു പോൾ എം എൽ എ യ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.. തനിക്കും കുടുംബത്തിനും പട്ടിയുടെ വില പോലും തന്നില്ലെന്നാണ് അമ്മ രാഷ്ട്രീയ നേതാക്കളോട് പറഞ്ഞത് .