ന്യൂഡല്‍ഹി :ഇന്ത്യയില്‍ കാണാതായ 500 കുട്ടികളെ ആധാര്‍ മുഖേന കണ്ടെത്താനായെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ.
രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.എന്നാല്‍ ഇവരെ വേഗത്തില്‍ കണ്ടെത്തുന്നതിന് ആധാര്‍ സഹായകമായിയെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷന് പാണ്ഡെ പറഞ്ഞു.
കാണാതായ കുട്ടിക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ ബയോമെട്രിക് നമ്പര്‍ ഉപയോഗിച്ച് ഏതെങ്കിലും അനാഥാലയത്തില്‍ കുട്ടിയുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായും വിവിധ സര്‍ക്കാര്‍ രേഖകളുമായും ബന്ധിക്കുമ്പോള്‍ രാജ്യത്ത് പ്രതിവര്‍ഷം പത്ത് ബില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.