ഉഡുപ്പി : അയോധ്യയില്‍ രാമക്ഷേത്രം ഉയരാന്‍ വെെകില്ലെന്ന് അര്‍എസ്എസ് സര്‍സംഘ ചാലക് ഡോ.മോഹന്‍ ഭാഗവത്.ഉഡുപ്പിയില്‍ ധര്‍മ്മ സംസദില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
അയോധ്യയില്‍ രാമജന്മസ്ഥാനത്ത് രാമക്ഷേത്രമേ ഉയരൂ ,അത് എറെ വൈകില്ല.അവിടെ എത്തിച്ചിരിക്കുന്ന കല്ലുകള്‍കൊണ്ടുതന്നെ രാമക്ഷേത്രം പണിയുമെന്നും അദ്ദേഹം പറഞ്ഞു.രാമക്ഷേത്രത്തിനായി 25 വര്‍ഷമായി പോരാടിയവരുടെ മേല്‍നോട്ടത്തില്‍ തന്നെ ക്ഷേത്രം പണിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ആരംഭിച്ച ധര്‍മ്മ സംസദ് ഞായറാഴ്ച്ച സമാപിക്കും.സന്യാസികള്‍,മഠാധിപതികള്‍,വിശ്വഹിന്ദു പരിഷദ് പ്രവര്‍ത്തകര്‍ തുടങ്ങി 2000 പ്രതിനിധികളാണ് സംസദില്‍ പങ്കെടുക്കുന്നത്.സമാപന ദിവസം സംസദിന്റെ പ്രമേയം ഉണ്ടാകുമെന്നും ഉഡുപ്പി മഠാധിപതി സ്വാമി വിശ്വേര തീര്‍ത്ഥ അറിയിച്ചു.