കോട്ടയം: ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുമ്പോള്‍ ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നിലപാടിനെ തളളി മന്ത്രി ഇ.ചന്ദ്രശേഖന്
കുറിഞ്ഞി ഉദ്യാനത്തിന്റെ യഥാര്‍ഥ വിസ്തൃതി കണ്ടെത്താനാണ് ശ്രമം.ഉദ്യാനത്തിന്റെ അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല.ഉദ്യാനത്തിന് വലിപ്പം കുറയുമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.
ഉദ്യാനത്തിന് അകത്ത് ഭൂമിയുളളവരുടെ കാര്യങ്ങള്‍ പരിശോധിച്ചും ആശങ്ക അകറ്റിയും അവരുടെ അഭിപ്രായം മാനിച്ചും മാത്രമേ റവന്യു വകുപ്പ് മുന്നോട്ട് പോവുകയുളളു എന്നും മന്ത്രി പറഞ്ഞു.
കുറിഞ്ഞി ഉദ്യാനത്തില്‍പ്പെട്ട ജോയ്സ് ജോര്‍ജ് എം.പിയുടേയും കുടുംബാഗങ്ങളുടേയും സ്ഥലത്തിന്റെ പട്ടയം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു.പല കെട്ടിട ഉടമകള്‍ക്കും റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.
ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഭൂമിയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുളള നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ട് പോയത്.