മലപ്പുറം: മലപ്പുറം എടയൂരിൽ മീസൽസ് റൂബെല്ല പ്രതിരോധ കുത്തിവെപ്പ് നൽകാനെത്തിയവർക്ക് മർദ്ദനം. സംഭവത്തിൽ എടയൂർ പിഎച്ച്എസ് സി യിലെ നഴ്സ് ശ്യാമളാ ഭായിക്ക് പരുക്കേറ്റു.
കൂടെയുണ്ടായിരുന്ന ഓഫീസർമാരെ അക്രമി സംഘം അസഭ്യം പറഞ്ഞു. സംഭവത്തിൽ പ്രതികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
നടപടി സ്വീകരിച്ചില്ലെങ്കിൽ നാളെ മലപ്പുറം ജില്ലയിലെ മീ സിൽസ് റൂബ്ബല്ല പ്രതിരോധ കുത്തിവെപ്പു പരിപാടി ബഹിഷ്കരിക്കുമെന്നും ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു.