ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍ വിവാഹിതനായി .നുപൂര്‍ നാഗറാണ് വധു. മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെയും ബോളിവുഡ് നടി സാഗരിക ഗഡ്കെയുടേയും വിവാഹ വാര്‍ത്തയുടെ തൊട്ടു പിന്നാലെയാണ് ഭുവനേശ്വറിന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നത്.
മീററ്റിലാണ് വിവാഹചടങ്ങുകള്‍ നടന്നത്.കഴിഞ്ഞ മാസത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം .വിവാഹത്തിനെ തുടര്‍ന്ന് നവംബര്‍ 26 നും 30 നും ഭുവനേശ്വറിലും ന്യൂഡല്‍ഹിയിലും സല്‍ക്കാരചടങ്ങുകള്‍ നടക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ക്കും ബിസിസിഐ യിലെ അംഗങ്ങള്‍ക്കുമാണ് നവംബര്‍ 30 ന് സല്‍ക്കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഭുവനേശ്വറിന്റെ പിതാവ് കിരണ്‍ പാല് സിംഗ് പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരെയുളള രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീം നവംബര്‍ 30 ന് ഡല്‍ഹിയില്‍ ഉണ്ടാകും.