തിരുവനന്തപുരം: ഹണിട്രാപ് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്ന എ.കെ ശശീന്ദ്രന് ഇനി മന്ത്രിയാകാന്‍ തടസ്സമില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്.
കേസുമായി ബന്ധപ്പെട്ട കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് കഴിഞ്ഞു.റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് തെറ്റുകാരനാണെന്ന് പറയുന്നില്ല.അതുകൊണ്ട് തന്നെ ശശീന്ദ്രന് മന്ത്രിയാകുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശശീന്ദ്രന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഘടകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു.
ഹണിട്രാപ് കേസില്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് തെറ്റുകാരനാണെന്ന് പറയുന്നില്ല അതുകൊണ്ട് അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരുന്നതില്‍ തടസ്സമില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചതോടെ നിലവില്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനം ഒഴിവുണ്ട്.