തിരുവനന്തപുരം: കൊട്ടക്കമ്പൂർ ഭൂമി കയ്യേറ്റത്തിൽ ജോയ്സ് ജോർജ്ജ് എംപിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. മന്ത്രി സംഘത്തെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്.
കൊട്ടക്കമ്പൂരിൽ സിപിഎം നേതാക്കൾ കയ്യേറിയ 160 ഏക്കർ ഭൂമി സംരക്ഷിക്കാനാണ് മന്ത്രി എം എം മണിയെ അന്വേഷണത്തലവനാക്കിയത്. ജോയ്സ് ജോർജ്ജ് എംപിയുടെ കയ്യേറ്റത്തിന് മുഖ്യമന്ത്രി കുട പിടിക്കുകയാണ്.
ഇതിനായി നിയമസഭയെ പോലും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നും ഡീൻ കുര്യാക്കോസ് തിരുവനന്തപുരത്ത് പറഞ്ഞു.