ന്യൂഡല്‍ഹി : ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജി പ്പിച്ച് സബ്സിഡി ജനങ്ങളില്‍ എത്തിച്ചതോടെ ഏകദേശം 65,000 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാനായി എന്ന് പ്രധാനമന്ത്രി.അഞ്ചാമത് സൈബര്‍ സ്പേസ് ആഗോള സമ്മേളനം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ ഇന്ത്യ ലോകത്തിലെ വലിയ സാങ്കേതിക വിദ്യ പരിപാടിയാണ്.ജന്‍ധന്‍ അക്കൗണ്ട്,ആധാര്‍,മൊബൈല്‍ എന്നിവ സമന്വയിപ്പിച്ച ‘ജാം’ അഴിമതി കുറയ്ക്കാനും സുതാര്യത കൂട്ടാനും സഹായിച്ചു.ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ ഇന്ത്യയ്ക്ക് സബ്സിഡിയിനത്തില്‍ 10 ബില്യന്‍ ഡോളര്‍ സംരക്ഷിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോദി ആപ്പ് ജനങ്ങളുമായി അടുത്ത് ബന്ധപ്പെടാന്‍ തന്നെ സഹായിക്കുന്നു.ഇന്റര്‍നെറ്റ് എല്ലാവര്ക്കും ലഭ്യമാകണം.സൈബര്‍ സുരക്ഷ ആകര്‍ഷകമായ ജോലിയാകണം.സൈബര്‍ പോരാളികളെ നമ്മുക്ക് ആവശ്യമാണ്.സൈബര്‍ ഇടങ്ങളിലൂടെ ഭീകരവാദം വളരാന്‍ അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ചാമത് സൈബര്‍ സ്പേസ് ആഗോള ദ്വദിന സമ്മേളനത്തില്‍ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധിളാണ് പങ്കെടുക്കുന്നുത്.