മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഹീർ ഖാൻ വിവാഹിതനായി. ബോളിവുഡ് താരം സാഗരിക ഗട്ചെയെയാണ് സഹീർ ജീവിത പങ്കാളിയാക്കിയത്.
മുംബൈ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും,സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നവംബർ 27 ന് മുംബൈയിലെ താജ് മഹൽ പാലസിലാണ് വിവാഹ സൽക്കാരം നടക്കുക.
ഈ വർഷം ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചക് ദേ ഇന്ത്യ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായിരുന്നു സാഗരിക.
മുപ്പത്തിയെട്ടുകാരനായ സഹീർ 2015 ൽ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചിരുന്നു. 200 ഏകദിനങ്ങളിലും,92 ടെസ്റ്റുകളിലും ഇന്ത്യക്കു വേണ്ടി കളിക്കളത്തിലെത്തിയിരുന്നു