ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്,സുഖോയ്30 എംകെഐ യുദ്ധവിമാനത്തില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചതിന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്ഡിയോക്ക് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരമന്റെ പ്രശംസ.ട്വിറ്ററിലൂടെയാണ് മന്ത്രി പ്രശംസ അറിയിച്ചത്.
സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്ന് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ച് ചരിത്രനേട്ടം കൈവരിച്ച ബ്രഹ്മോസ് സംഘത്തിനും ഡിആര്ഡിയോക്കും അഭിനന്ദനം അറിയിക്കുന്നു എന്നാണ് നിര്‍മ്മല സീതാരാമന് ട്വീറ്റ് ചെയ്തത്.
ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ചതാണ് ബ്രമോസ് മിസൈല്‍.ഇന്ത്യന്‍ നാവിക സേനയുടെ മുന്‍നിര പോരാളികളായ കൊല്‍ക്കത്ത,രണ്‍വീര്‍,തല്‍വാര്‍ വിഭാഗം കപ്പലുകള്‍ക്ക് കരയാക്രമണ ബ്രമോഹ്മോസ് വിക്ഷേപിക്കാന്‍ ശേഷിയുണ്ട്.മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ കപ്പലുകളില്‍ നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ തൊടുക്കാനാവും.ഒരേസമയം വ്യത്യസ്ത ദിശകളിലേക്ക് കൃത്യമായി അയക്കാനും കഴിയും
2.5 ടണ്‍ ആണ് ബ്രഹ്മോസ് മിസൈലിന്റെ ഭാരം .മണിക്കൂറില്‍ 3600 കിലോമീറ്റര്‍ വേഗമാണുളളത്.കരയില്‍ നിന്നും കടലില്‍ നിന്നും ബ്രഹ്മോസ് തൊടുക്കാനാകും.