ടോക്കിയോ: യുഎസ് നാവിക സേനയുടെ വിമാനം കടലില്‍ തകര്‍ന്നുവീണു.ജപ്പാനു സമീപം പസിഫിക് സമുദ്രത്തിലാണ് തകര്‍ന്നു വീണത്.ജീവനക്കാരും യാത്രക്കാരും ഉള്‍പ്പടെ 11 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
യുഎസ് നേവിയുടെ ഏഴാം കപ്പല്‍പ്പടയുടെ ഭാഗമായ സി12 എന്നവിമാനമാണ് അപകടത്തില്‍പ്പെട്ടത്.യുഎസ് നേവിയുടെ വിദേശത്തുളള ഏറ്റവും വലിയ കപ്പല്‍പ്പടയാണിത്.ഏഴാം കപ്പല്‍പ്പടയ്ക്ക് ഈ വര്‍ഷം സംഭവിക്കുന്ന അഞ്ചാമത്തെ അപകടമാണിത്.
ജപ്പാന് നേവിയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.യുഎസ് ജപ്പാന് സൈനികര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അപകടത്തില്‍പ്പെട്ട 8 പേരെ രക്ഷപ്പെടുത്തിയതായി യുഎസ് നേവി അറിയിച്ചു.മൂന്ന് പേര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.