സിയൂള്‍: ഉത്തരകൊറിയയുടെ സൈനികന് ഓടി രക്ഷപ്പെട്ട് ദക്ഷിണ കൊറിയന്‍ സൈനികരില്‍ അഭയം തേടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.കഴിഞ്ഞ ദിവസം ഉത്തര കൊറിയന്‍ സേനയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ സൈനികനെ വെടിവെച്ചിട്ടത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
കഴിഞ്ഞ 13-ാം തീയതിയാണ് സൈനികന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റത്.നാല് തവണയാണ് സൈനികന് വെടിയേറ്റത്.ഇത് സ്ഥിരീകരിക്കുന്ന വീഡിയോ ആണ് അമേരിക്കന്‍ കമാന്‍ഡന്റ് പുറത്ത് വിട്ടത്.
പാന്‍മുന്‍ജോം പ്രവിശ്യയിലായിരുന്നു സംഭവം.സൈനികന് കൂറുമാറുകയാണെന്ന് സംശയിച്ച് കൂടെയുളളവര്‍ വെടിവച്ചതായാണ് റിപ്പോര്‍ട്ട്.എന്നാല്‍ വാഹനത്തിലെത്തിയ സൈനികന് അതിര്‍ത്തിയില്‍ ദക്ഷിണകൊറിയന്‍ വശത്തേക്ക് തിരിഞ്ഞതോടെ സൈനികര്‍ വെടിയുതിര്‍ക്കുന്നത് കണ്ടുവെന്നാണ് ദക്ഷിണകൊറിയന്‍ വൃത്തങ്ങള്‍ പറയുന്നത് തങ്ങളുടെ ഭാഗത്ത് നിന്നോ യുഎന്സിയുടെ ഭാഗത്ത് നിന്നോ വെടിയുതിര്‍ത്തിട്ടില്ലെന്നും ദക്ഷിണകൊറിയ പറയുന്നു.