സ്വപ്ന നേട്ടങ്ങളിലൂടെ ലോകത്തിനു മുന്നിൽ കേരളത്തിന്റെ അഭിമാനമായവരെ ആദരിക്കാൻ ജനം ടി വിയുടെ ഗ്ലോബൽ എക്സലൻസ് അവാർഡ്-2017.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച,വിദേശ മലയാളികൾ ഉൾപ്പെടെയുള്ളവരെയാണ് അവാർഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
വിനോദം,ധനകാര്യം,വിദ്യാഭ്യാസം,ആയുർവേദം,നിർമ്മാണം, ടൂറിസം,പരിസ്ഥിതി സൗഹൃദ യുവസംരഭകൻ തുടങ്ങി 14 വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്.
ഈ മാസം 25 ന് വൈകിട്ട് 5 മുതൽ ഡൽഹിയിലെ കേദാർ നാഥ് സഹ്നി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി അവാർഡുകൾ സമ്മാനിക്കും.
അവാർഡ് രാവിന് മാറ്റ് കൂട്ടി ചലച്ചിത്ര താരം പദ്മശ്രീ ശോഭനയുടെ നൃത്തവും അരങ്ങേറും.