ഹൈദരാബാദ് : ജോലി കഴിഞ്ഞ് പോയ എയർഹോസ്റ്റസിനെ കമന്റടിച്ച യുവാക്കൾ ഒടുവിൽ കാലു പിടിച്ച് രക്ഷപ്പെട്ടു. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. കാലുപിടിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ് .
ഇൻഡിഗോ എയർലൈൻസിന്റെ എയർഹോസ്റ്റസിനോടായിരുന്നു രണ്ടു യുവാക്കൾ അപമര്യാദയായി പെരുമാറിയത്. യുവതി അപ്പോൾ തന്നെ പൊലീസിനെ സമീപിച്ചു . വിമാനത്താവളത്തിലെ പൊലീസ് ഔട്ട് പോസ്റ്റിലേക്ക് കൊണ്ടു പോയ യുവാക്കൾ തൊഴുകയ്യോടെ യുവതിയോട് പരാതി കൊടുക്കല്ലേ എന്ന് അപേക്ഷിച്ചു .
മദ്യത്തിന്റെ ലഹരിയിൽ ചെയ്തതാണെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷ . തന്റെ കാലിൽ തൊട്ട് ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടതോടെ യുവാവ് കാലിൽ പിടിച്ച് എയർഹോസ്റ്റസിനോട് മാപ്പ് ചോദിച്ചു രക്ഷപ്പെടുകയായിരുന്നു. യുവതി പരാതി നൽകിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.