തിരുവനന്തപുരം: ബിജെപി കൗൺസിലറെ ജാതി പറഞ്ഞ് ആക്ഷേപിച്ച സംഭവത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ ദേശീയ പട്ടികജാതി കമ്മീഷൻ നിർദ്ദേശം.
മേയർ വി കെ പ്രശാന്ത്, മേയറുടെ പി എ ജിൻരാജ്, കൗൺസിലർ ഐ പി ബിനു എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം നൽകിയത്. പട്ടികജാതി പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കാനാണ് നിർദ്ദേശിച്ചതെന്ന് കമ്മീഷൻ വൈസ് ചെയർമാൻ എൽ മുരുകൻ അറിയിച്ചു.
രണ്ട് ദിവസത്തിനകം റിപ്പോർട്ട് കൈമാറാനും കമ്മീഷൻ നിർദ്ദേശിച്ചു.