ഭാവ്നഗര്‍ : കോണ്‍ഗ്രസ് ഗുജറാത്തിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.ഗുജറാത്തിലെ ബാവ്നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വികസനവും വര്‍ഗീയതയും തമ്മിലാകും ഏറ്റുമുട്ടുന്നതെന്ന് അമിത് ഷാ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ഇറക്കുമതി സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് കൊണ്ടുവന്നിട്ടുളളത്.ഇത് വികസന മുരടിപ്പ് മാത്രമേ ഗുജറാത്തിന് നല്കു എന്നും അദ്ദേഹം പറഞ്ഞു
ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷം ഗുജറാത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കൊണ്ടുവന്നത്.ജനങ്ങള്‍ക്കെല്ലാം വെളളവും വൈദ്യുതിയും എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു എന്നും അമിത് ഷാ പറഞ്ഞു.