വടകര : കോഴിക്കോട് വടകരയില്‍ ബി ജെ പി പ്രവര്‍ത്തകനുനേരെ സിപിഎം ആക്രമണം .
മുപ്പത് അംഗ സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി . ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ അമല്‍ കാന്ത്, ജിതിന് എന്നിവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
അക്രമികള്‍ക്ക് പോലീസ് കൂട്ട് നില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്. ഒരിടവേളക്ക് ശേഷം വടകരയില്‍ വീണ്ടും ആക്രമം പതിവായ ഭീതിയിലാണ് പ്രദേശവാസികള്‍.