പ്രാഗ്: മുന്‍ വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യനും ചെക്ക് റിപ്പബ്ലിക്ക് താരവുമായ ജാന നൊവോട്ന അന്തരിച്ചു.അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു.
നാല് തവണ വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം ജാന നേടി.1998 ല്‍ ഫ്രാന്‍സിന്റെ നഥാലി ടൊസിയാറ്റിനെ തോല്‍പ്പിച്ചാണ് ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടുന്നത്.
എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടവും സ്വന്തമാക്കിയ ജാന കരയറില്‍ 24 സിംഗിള്‍സ് കിരീടവും 76 ഡബിള്‍സ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.1988 ലെ വിഭജനത്തിന് മുമ്പ് ചെക്കോസ്ലോവാക്യയ്ക്ക് വേണ്ടിയും ജാന കളിച്ചിട്ടുണ്ട്.