ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ 50-ാം സെഞ്ച്വറി.ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയതോടെയാണ് 50-ാം സെഞ്ച്വറി പിറന്നത്.
ഇതോടെ ടെസ്റ്റ് മത്സരത്തില്‍ 18-ാം സെഞ്ച്വറി നേടി ഏറ്റുവമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന സുനില്‍ ഗവാസ്കറിന്റെ നേട്ടത്തിനൊപ്പമെത്തി വിരാട് കൊഹ്ലി.പതിനൊന്ന് സെഞ്ച്വറിയാണ് ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് ഇരുവരും നേടിയത്.
2008 ല്‍ ഓഗസ്റ്റ് 18 ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കോഹ് ലിയുടെ പേരില്‍ നിലവില്‍ 32 ഏക ദിന സെഞ്ച്വറികളും 18 ടെസ്റ്റ് സെഞ്ചുറികളുമാണുളളത്.