ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മറ്റൊരു ലഷ്കര്‍ ഇ ത്വയിബ ഭീകരന് കൂടി കീഴടങ്ങി. നാസിര്‍ അഹമ്മദ് ദാര്‍ എന്ന യുവാവാണ് ജമ്മു കശ്മീര്‍ പൊലീസിനു മുന്‍പാകെ കീഴടങ്ങിയത്. വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍.
കഴിഞ്ഞ ദിവസം മജീദ് അര്‍ഷിദ് എന്ന ഭീകരനും ശ്രീനഗറില്‍ കീഴടങ്ങിയിരുന്നു. ഭീകരസംഘനകളില് ചേര്‍ന്ന യുവാക്കളെ തിരികെ വിളിച്ചുകൊണ്ടുള്ള ബന്ധുക്കളുടെ വീഡിയോ ദൃശ്യങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്തു വിട്ടിരുന്നു.
അതോടൊപ്പം ഭീകരവാദത്തിന് പാകിസ്ഥാനില്‍ നിന്നും പണം ലഭ്യമാകുന്ന വിഷയവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ പുല്‍വാമയിലേയും വടക്കന്‍ കശ്മീരിലേയും ചില കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി.