ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ ഭാഗമായുള്ള അമൂല്യമായ മൂന്നു പതക്കം കൂടി നഷ്ടപ്പെട്ടതായി കണ്ടെത്തൽ. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഈ ഗൗരവമേറിയ കണ്ടെത്തൽ.
ദേവസ്വം ബോർഡ് പൂഴ്ത്തി വെച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ജനം ടി വിക്ക് ലഭിച്ചു.
സ്ട്രോങ്ങ് റൂമിൽ അതീവ സുരക്ഷയുടെ സൂക്ഷിച്ച 26, 28, 29, എന്നീ നമ്പറിൽ ഉള്ള പതക്കമാണ് നഷ്ടമായത്. ഏഴ് പതക്കത്തിന്റെ മാലയും കാണാതായി, അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ഗുരുതര വീഴ്ച ഉണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം ബോർഡ് വിജിലൻസ് എസ്പി രതീഷ് കൃഷ്ണന്റെ മേൽനോട്ടത്തിൽ വിജിലൻസ് സെൻട്രൽ സോൺ ഓഫീസർ ടി.പി ശ്രീകുമാർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്.