പത്തനംതിട്ട: തിരുവല്ലയിൽ സിപിഎമ്മിൽ നിന്നും കൂട്ടരാജി. കുറ്റൂർ ഈസ്റ്റ് ലോക്കൽ സമ്മേളനത്തിലെ പാനൽ ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രതിഷേധിച്ചാണ് 61 പേർ രാജി വെച്ചത്.
അനർഹരായവരെ ഭാരവാഹികളായി തെരഞ്ഞെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി. കഴിഞ്ഞ മാസം പാനൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മേളനം നിർത്തിവെച്ചിരുന്നു.
തുടർന്ന് ഇന്നലെ വീണ്ടും സമ്മേളനം നടത്തുകയായിരുന്നു.