കൊച്ചി: ഹൈക്കോടതിയിൽ കേസ് നിലനിൽക്കെ വിവാഹാനുമതി പത്രം ഷെഫിൻ ജഹാന് പള്ളി കമ്മറ്റി നൽകിയിരുന്നു. ഇത് എങ്ങനെ സാധിച്ചു എന്നതായിരുന്നു ഞങ്ങളുടെ സംശയം. ആ സമയത്ത് കേസ് നിലനിൽക്കുന്നതായ് അറിയാമായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ജമാ അത്ത് സെക്രട്ടറിയുടെ പ്രതികരണം.
ഷെഫിൻ ജഹാൻ ജമാ അത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹാനുമതി പത്രം കരസ്ഥമാക്കിയത് എന്ന് വ്യക്തമാക്കുന്നു ഈ പ്രതികരണം. ഷെഫിൻ ജഹാൻ കോടതികളിൽ ഹാജരാക്കിയ തെളിവുകളിൽ പ്രധാനമാണ് ചാത്തിനാംകുളം ജമാ അത്ത് നൽകിയ വിവാഹ അനുമതി പത്രം. കേസ് ഉള്ളതായ് അറിയാമായിരുന്നെങ്കിൽ ഇങ്ങനെ ഒരു സമ്മതപത്രം നൽകുമായിരുന്നില്ലെന്നും ചാത്തിനാം കുളം ജമാ അത്ത് ഭാരവാഹി വ്യക്തമാക്കി.
സ്വന്തം ജമാ അത്തിനെ പോലും യഥാർത്ഥ വസ്തുത ഷെഫിൻ ജഹാൻ അറിയിച്ചിരുന്നില്ല എന്നത് അഖില കേസിനെ കൂടുതൽ ദുരുഹമാക്കുന്നു. അഖിലയുടെ വിവാഹം നടന്നതുമായ് ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ നിഗമനങ്ങളെ ശരിവയ്ക്കുകയാണ് പള്ളി കമ്മറ്റിയുടെ നിലപാട്.
https://www.youtube.com/watch?v=Gd3WcfOYNmw