ന്യൂഡൽഹി: മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണങ്ങൾ ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് മൂഡി സർവെ ഫലമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയറ്റ്ലി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലാണ് പോകുന്നത്. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും എതിർത്തവവർക്കുള്ള മറുപടിയാണ് സർവെ ഫലമെന്നും അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണ്. കഴിഞ്ഞ മൂന്ന് വർഷം സാമ്പത്തിക രംഗത്ത് ഘടനാപരമായ മാറ്റങ്ങളാണ് സർക്കാർ വരുത്തിയത്. കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിച്ച യുപിഎ സർക്കാർ സാമ്പത്തിക രംഗത്ത് വേണ്ട മാറ്റങ്ങൾ ഒന്നും വരുത്തിയില്ല.എൻഡിഎ സർക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണങ്ങൾ ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് മൂഡി സർവെ ഫലമെന്നും ജെയ്റ്റ്ലി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടി യും ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചതിന്റെ ഫലമാണ് മൂഡി സർവെ ഫലം. നോട്ട് നിരോധനവും ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്ക്കരണത്തെ എതിർത്തവർക്കുള്ള മറുപടിയാണ് സർവെ ഫലമെന്നും ജെയറ്റ്ലി പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക ബാങ്ക് സർവെ ഫലത്തിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ വലിയ രീതിയിലുള്ള വളർച്ച കൈവരിച്ചത് വ്യക്തമായിരുന്നു.