പാട്ന: ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച തർക്കത്തിൽ ശരത് യാദവിന് തിരിച്ചടി. അമ്പ് ചിഹ്നം ഔദ്യോഗിക വിഭാഗമായ നിതീഷ് കുമാറിന് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി.
ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പിനു അവകാശവാദമുന്നയിച്ച് ശരത് യാദവ് നൽകിയ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
കോണ്‍ഗ്രസ്-ആര്‍ജെഡി ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി സ്ഥാപക നേതാവും രാജ്യസഭാ കക്ഷി നേതാവുമായിരുന്ന ശരത് യാദവ് വിമത ശബ്ദം ഉയര്‍ത്തിയത്. പാര്‍ട്ടി ചിഹ്നം ആവശ്യപ്പെട്ട് ഓഗസ്റ്റിലാണ് യാദവ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.