കോട്ടയം : ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖിലയുടെ ദൃശ്യങ്ങള്‍ നവമാധ്യങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 469 -ാം വകുപ്പ് പ്രകാരമാണ് വൈക്കം പൊലീസ് കേസെടുത്തിരിക്കുന്നത്.
അഖിലയുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പ്രചരിപ്പിച്ചതിനെതിരെ അച്ഛന് അശോകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്. കേസില്‍ രാഹുലിന് ജാമ്യം അനുവദിക്കുന്ന കാര്യം ഇനി കോടതിക്കെ തീരുമാനിക്കാനാകൂ.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടുന്നതിനായും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായും പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. കേസില്‍ ശക്തമായ അന്വേഷണമാകും രാഹുല്‍ നേരിടേണ്ടിവരുക.
തങ്ങളെ തെറ്റിധരിപ്പിച്ച് വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ വീട്ടില്‍വെച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് വിശ്വാസവഞ്ചന കാട്ടി എന്നുമായിരുന്നു അശോകന് പരാതിയില്‍ പറഞ്ഞിരുന്നത്. രാഹുല്‍ ഈശ്വറിന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും ഷെഫിന് ജഹാനുവേണ്ടിയാണ് രാഹുല്‍ ഈശ്വര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും അശോകന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
തന്നേയും കുടുംബത്തേയും ചതിക്കുകയും കോടതി വിധി ലംഘിക്കുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു അശോകന്റെ പരാതി.
https://www.youtube.com/watch?v=5OCW0Txq4ro&t=17s