ഹരാരേ:സൈനിക അട്ടിമറി നടന്ന സിംബാബ്വെയില് ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.ട്വിറ്ററിലൂടെയാണ് എംബസി വിവരം അറിയിച്ചത്.
സിംബാബ്വെയില് അഞ്ഞൂറോളം ഇന്ത്യക്കാരാണ് ഉളളത്.ഇവരെക്കുറിച്ച് ആശങ്ക വേണ്ടെന്നും എംബസി അറിയിച്ചു.
സിംബാബ്വെയില് 37 വര്‍ഷമായി ഭരിക്കുന്ന പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ സൈന്യം പുറത്താക്കിയെന്നും മുന്‍ പ്രസിഡന്റ് എമേഴ്സണ്‍ എംനന്‍ഗാഗ്വ ഇടക്കാല പ്രസിഡന്റാകും എന്നുമാണ് ലഭിക്കുന്ന സൂചനകള്‍.മുഗാബെയും കുടുംബാംഗങ്ങളും തടവിലാണെന്നും റിപ്പോര്‍ട്ടുണ്ട്.