ഏഥന്‍സ്:ഗ്രീസില്‍ ശക്തമായ മഴയിലും വെളളപ്പൊക്കത്തിലും 14 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ അധികവും വൃദ്ധരാണ്. വീടുകളില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്.
ഗ്രീസിലെ വ്യാവസായിക നഗരമായ മന്ഡ്ര,നിയ പെരമോസ്,മെഗാര,ഏഥന്‍സിന്റെ പടിഞ്ഞാറന്‍ പ്രദേശം എന്നിവയെയാണ് പ്രളയം ബാധിച്ചത്.
പ്രളയത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്..