തിരുവനന്തപുരം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം.കായല്‍ കൈയേറ്റ വിഷയത്തില്‍ ആലപ്പുഴ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിനെതിരെ മന്ത്രി കോടതിയെ സമീപിച്ചത് ഭരണഘടന ലംഘനമാണെന്നും അദ്ദേഹം രാജിവെക്കുന്നതാണ് നല്ലതെന്നും മറ്റുമുളള കോടിതിയുടെ പരാമര്‍ശങ്ങള്‍ രാജിയിലേക്ക് എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ചാണ്ടി പക്ഷം എത്തിയിരിക്കുന്നത്.
ഹൈക്കോടതി വിധിക്ക് സ്റ്റേ സമ്പാദിച്ച്,മന്ത്രി സ്ഥാനത്ത് തുടരാനാണ് തോമസ് ചാണ്ടിയുടെ ശ്രമം.ഹര്‍ജി പിന്‍വലിക്കാന്‍ സാവകാശം ലഭിച്ചിട്ടും അത് വേണ്ടെന്ന നിലപാട് മന്ത്രിയെടുത്തത് അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാനുളള സാധ്യത നോക്കിയാണ്.ഹര്‍ജി പിന്‍വലിച്ച ശേഷം അപ്പീല്‍ നല്‍കാനാകില്ല.
എന്നാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ എന്‍സിപിയുടെ തീരുമാനം അറിഞ്ഞശേഷം തീരുമാനം എന്ന മുഖ്യമന്ത്രിയുടെ നിലപാട് ഈ വിഷയത്തില്‍ സിപിഎംന്റെ സമീപനമാണ് സൂചിപ്പിക്കുന്നത്.മുഖ്യമന്ത്രിയുടെ സമ്മതത്തോടെ മാത്രമേ മന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് സുപ്രീംകോടതിയെ സമീപിക്കാനാകു.
ഇത്രയും വിവാദങ്ങള്‍ക്കൊടുവിലും തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് ഇരിക്കുന്നതിന് ഒരു കാരണമേ ഉളളു.അത് അദ്ദേഹത്തിന് ഉന്നത നേതാക്കളുമായുളള വ്യക്തി ബന്ധം ആണ്.തോമസ് ചാണ്ടി വിഷയത്തില്‍ ഭരണപക്ഷം സ്വീകരിച്ച അതേ സമീപനമാണ് പ്രതിപക്ഷവും സ്വീകരിച്ചിരിക്കുന്നത്.