• Page Views 61

രാജി വയ്ക്കണമെങ്കിൽ മുഖ്യമന്ത്രി പറയണം ; തോമസ് ചാണ്ടി

കൊച്ചി: മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രമേ താൻ രാജി വയ്ക്കൂവെന്ന് മന്ത്രി തോമസ് ചാണ്ടി.

ഹൈക്കോടതി വിധി തനിക്കെതിരെങ്കില്‍ രാജിവയ്ക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞ് മിനിട്ടുകൾക്കകമാണ് മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ താൻ രാജി വയ്ക്കൂവെന്ന അടുത്ത പ്രസ്താവന ഇറക്കിയത്.

കോടതിയുടേത് പരാമര്‍ശങ്ങള്‍ മാത്രമാണെന്നും വിധിയുമായി അതിന് ബന്ധമില്ലെന്നും ചാണ്ടി പറഞ്ഞു.

തനിക്ക് എതിരായ ഒരു ഉത്തരവും കോടതി വിധിയില്‍ ഇല്ല. കോടതി വിധി കൈപ്പറ്റിയ ശേഷം തീരുമാനമെടുക്കും.
ഹൈക്കോടതി വിധിയില്‍ പ്രതികൂല പരാമര്‍ശമുണ്ടായാല്‍ അവ നീക്കിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് അടക്കമുള്ളവ പരിഗണിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു

 

Shares 213

സുസ്വാഗതം,ഇന്ത്യയിലേക്ക് ; ആസിയാൻ രാജ്യങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

Next Story »

തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്