തിരുവനന്തപുരം: പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പരിഹാസം.
ഹൈക്കോടതിയുടെ ഈ അടി യഥാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ് കിട്ടിയത്. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സർക്കാരിനെതിരെ കേസ് കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്.
തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടത്. പണച്ചാക്കുകളുടെ മുന്നിൽ മുട്ടുവിറക്കുന്ന പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
നാണവും മാനവുമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെക്കണമെന്നും സുരേന്ദ്രൻ പോസ്റ്റിൽ പറഞ്ഞു.