മനില:ഇന്ത്യ-പസഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികള്‍ക്കും കടന്നുകയറ്റത്തിനുമെതിരെ ലോകരാജ്യങ്ങളുടെ സഖ്യത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു.ഫിലിപ്പിന്‍സില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെയാണ് തന്ത്രപ്രധാനമായ സഖ്യത്തിന് ഔദ്യോഗിക തുടക്കമായത്.
ഇന്ത്യ,അമേരിക്ക,ജപ്പാന്,ഓസ്ട്രേലിയ എന്നി രാജ്യങ്ങളാണ് സഖ്യത്തില്‍ ഉളളത്.നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങളും ബഹുമാനിച്ചുളള ഇടപെടല്‍ മേഖലയില്‍ ഉറപ്പാക്കാനാണ് സഖ്യരൂപികരണമെന്ന് നാല് രാജ്യങ്ങളും വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രത്യേക കൂടിക്കാഴ്ച്ച നടത്തി.ഇതില്‍ സൈനിക സാങ്കേതിക സഹകരണമാണ് ചര്ച്ചാവിഷയമായതെന്നാണ് സൂചന.ആദ്യമായാണ് ഇന്ത്യയുമായുളള സഹകരണത്തില്‍ സൈനിക വിഷയം പ്രധാന ചര്‍ച്ചയാകുന്നത്
ലോകശക്തി ആകാനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക പിന്തുണ നല്‍കുമെന്നാണ് സൂചന.ചൈനയുടെ സൈനിക ഭീക്ഷണി ചെറുക്കുന്നതിന് ഇന്ത്യയുടെ സൈനിക ബലം വര്‍ധിപ്പിക്കാന്‍ സഹായകമായ സാങ്കേതിക വിദ്യകളും അമേരിക്ക കൈമാറും.