• Page Views 67

സര്‍ക്കാരിനെതിരെ മന്ത്രിക്ക് ഹര്‍ജി നല്‍കാനാകുമോ എന്ന് ഹൈക്കോടതി

കൊച്ചി:കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനംആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. സ്വന്തം സര്‍ക്കാരിനെതിരെ ഒരു മന്ത്രി കേസ് കൊടുക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും കോടതി വിമര്‍ശിച്ചു.

ഇതിന് മറുപടി നല്‍കിയിട്ട് മതി മറ്റ് നടപടികള്‍ എന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയെ അറിയിച്ചു.തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകുന്നത് പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് എം.പിയുമായ വിവേക് തന്‍ഖയാണ്.

ഹാജരാകരുതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് തന്‍ഖ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.തോമസ് ചാണ്ടിക്കെതിരെയുള്ള നാല് കേസുകളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. കേസിലെ വാദങ്ങള്‍ കോടതിയില്‍ പുരോഗമിക്കുകയാണ്

 

Shares 506

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദന്റെ കൊലപാതകം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Next Story »

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കണ്ണന്താനം

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്