ഗുരുവായൂര്‍ : അര്‍എസ്എസ് പ്രവര്ത്തകന് ആനന്ദന്റെ കൊലപാതകത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്.ഇവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നില്‍ എന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു.
ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദനെ ഒരു സംഘം ആളുകള്‍ കാറില്‍ പിന്തുടര്ന്ന് വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.