തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട നാല് കേസുകള്‍ ഇന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിക്കും.
തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുളള വാട്ടര്‍വേള്‍ഡ് കമ്പനിയുടെ കയ്യേറ്റങ്ങള്‍ ചുണ്ടിക്കാട്ടുന്ന ആലപ്പുഴ കലക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹര്‍ജിയാണു ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.മന്ത്രിയുടെ കയ്യേറ്റങ്ങള്ക്കെതിരായുളള പൊതുതാല്പര്യ ഹര്‍ജികളും ഒപ്പം പരിഗണിക്കുന്നുണ്ട്.
കേസില്‍ അനുകൂലമായി വിധി വന്നാല്‍ പിടിച്ചുനില്‍ക്കാമെന്ന പ്രതീക്ഷ ചാണ്ടിക്കും എന്‍സിപിക്കുമുണ്ട്.പ്രതികൂലമായി സംഭവിച്ചാലും തീരുമാനം നീട്ടാനാകും ശ്രമം.എന്നാല്‍ കോടതി കടുപ്പിച്ചെന്തെങ്കിലും പറഞ്ഞാല്‍ പിടിച്ചുനില്ക്കാന് മന്ത്രിക്ക് എളുപ്പമാകില്ല.
തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കില്‍ ചവിട്ടി പുറത്താക്കുമെന്ന് വിഎസ് അച്യുതാനന്ദന് പ്രതികരിച്ചിരുന്നു.തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎംനും സിപിഐയ്ക്കും ഒരേ നിലപാടാണ് ഉളളത്.
അതേസമയം തോമസ് ചാണ്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ വിവേക് തന്‍ഖയാണ്.