• Page Views 121

ചൈനക്ക് തിരിച്ചടി ; ജലവൈദ്യുത പദ്ധതിയിൽ നിന്നും നേപ്പാൾ പിന്മാറി

ബെയ്ജിംഗ് : ചൈനയുമായി തുടങ്ങാനിരുന്ന ബുദ്ധി ഗണ്ഡകി ജല വൈദ്യുത പദ്ധതിയിൽ നിന്നും നേപ്പാൾ പിന്മാറി.പദ്ധതിയിൽ അഴിമതിയും,സുതാര്യതയില്ലാത്തതുമാണ് പിന്മാറാൻ കാരണമെന്ന് നേപ്പാൾ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പാർലമെന്റ്റി കമ്മറ്റിയുടെ തീരുമാനം,നേപ്പാൾ ഡപ്യൂട്ടി പ്രധാനമന്ത്രി കമൽ ഥാപയാണ് ട്വിറ്ററിൽ കൂടി പുറത്തു വിട്ടത്.

ബുദ്ധി ഗണ്ഡകി ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ചൈനീസ് കമ്പനിയായ ജെജുവ ഗ്രൂപ്പിന്റെ ക്രമക്കേടും,അഴിമതിയുമാണ് കരാർ അവസാനിപ്പിക്കാൻ കാരണമെന്നും ഥാപ ട്വീറ്റ് ചെയ്തു.

നേപ്പാളിലെ ബുദ്ധി ഗണ്ഡകി നദിയുടെ മധ്യ പടിഞ്ഞാറൻ മേഖലയിലാണ് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്.

ഒന്നര വർഷം മുൻപാണ് മുൻ പ്രധാനമന്ത്രിയായിരുന്ന പുഷ്പ കമൽ ദഹാൽ ജിഷൗബ ജലവൈദ്യുത കമ്പനിക്ക് പദ്ധതി അനുവദിച്ചു നൽകിയത്.

കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ചു

Next Story »

ദുബായിൽ നിന്നും പറക്കാൻ ബൂം ബൂം

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്