കശ്മീർ : സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു .കശ്മീരിൽ ഹന്ദ് വാരയ്ക്കടുത്താണ് സംഭവം.
ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഭവ സ്ഥലത്ത് തിരച്ചിൽ ശക്തമാക്കി.
ഈ മാസം 10 ന് കശ്മീരിലെ കുൽഗാമിനടുത്ത് പൊലീസ് വാഹനത്തിനു നേരെ ഭീകരർ വെടി ഉതിർത്തിരുന്നു.
ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ ആക്രമണമെന്ന് പറയപ്പെടുന്നു.