ശ്രീനഗര്‍ :ഓപ്പറേഷന് ഓള് ഔട്ട് നടപ്പിലാക്കിയതോടെ ജമ്മുകശ്മീരിലെ കല്ലെറിയലിന് വലിയ തോതില്‍ കുറവ് വന്നിട്ടുണ്ടെന്ന് പോലീസ് ചീഫ് എസ് പി വേദ് .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലിയ ഇടിവാണ് ഇതില്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരില്‍ സൈനിക നടപടികള്‍ ശക്തിപ്പെടുത്തിയത് കല്ലെറിയല്‍ കുറയാന്‍ ഒരു കാരണമായി എന്നാല്‍ എല്ലാത്തിനും ഉപരിയായി ഇതിന് സഹായിച്ചത് നോട്ട് നിരോധനമാണെന്ന് അദ്ദേഹം പറഞ്ഞു.
വെളളിയാഴ്ച്ചകളില്‍ 40 മുതല്‍ 50 വരെ കല്ലെറിയല്‍ സംഭവങ്ങള്‍ നടക്കുന്നത് പതിവായിരുന്നു.എന്നാല്‍ ഇതില്‍ 90 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഇപ്പോള്‍ ചില ആഴ്ച്ചകളില്‍ ഒരു കല്ലെറിയല്‍ സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. വലിയ മാറ്റമാണ് ജനങ്ങളുടെ ചിന്താഗതിക്ക് ഉണ്ടായിരിക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനം ജനങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു.സ്വന്തം രാജ്യത്തെ തന്നെ നശിപ്പിക്കുന്നത് തെറ്റാണെന്ന് അവര്‍ക്ക് മനസിലായി എന്നാല്‍ എല്ലാത്തിലും ഉപരി നോട്ട് നിരോധനവും,ഭീകരരെ കൊന്നൊടുക്കിയതും,ജമ്മു കശ്മീരില്‍ വളര്‍ന്നു വന്ന രാഷ്ട്രീയ ഇടപെടലുമാണ് ഇതിനെ സഹായിച്ചത് അദ്ദേഹം പറഞ്ഞു
ഓപ്പറേഷന് ഓള്‍ഔട്ടിന്റെ ഭാഗമായി സൈന്യവും പോലീസും ഇതിനായി ഒരുമിച്ച് പ്രവര്ത്തിച്ചിന്റെ ഫലമാണിത്.ഏകദേശം 170 ഭീകരരെ ഈ വര്‍ഷം സൈന്യം വധിച്ചു.ഇത് കഴിഞ്ഞ പത്ത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.കൂടാതെ 4-5 പേരെ ഒഴിച്ച് ബാക്കി മുഴുവന്‍ ഭീകരസംഘടനകളുടെ കമാന്ഡേഴ്സിനേയും സൈന്യം വധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.