തിരുവനന്തപുരം:തോമസ് ചാണ്ടിയോട് കടക്ക് പുറത്തെന്ന് പറയാന്‍ പിണറായി വിജയന് ധൈര്യം കാണിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
തോമസ് ചാണ്ടിക്ക് യുഡിഎഫും കൂട്ട് നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതല്‍ കയ്യേറ്റം നടത്തിയതെന്നും കുമ്മനം അരോപിച്ചു.തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റില്‍ നടന്ന ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ ഘോഷയാത്ര നടത്തിയ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചെതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ ഉപരോധം രാവിലെ 6 ന് ആരംഭിച്ചു.ഉപരോധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും തടഞ്ഞു.എന്നാല്‍ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് ജീവനക്കാര്‍ക്ക് തടസം സൃഷ്ടിക്കാതിരിക്കാന്‍ കന്റോണ്‍മെന്റ് ഗേറ്റില്‍ ഉപരോധം നടത്തിയില്ല.