കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ഉടന്‍ രാജിയില്ലെന്ന സൂചന നല്കി മന്ത്രി തോമസ് ചാണ്ടി. രാജിവെക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിഹാസ രൂപേണ രണ്ടു കൊല്ലം കഴിഞ്ഞാകും രാജിയെന്ന് മറുപടി.
കായൽ കയ്യേറ്റ വിഷയം വിവാദമായതോടെ തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് പാർട്ടി പ്രവർത്തകർ തന്നെ വിമർശന്മുയർത്തിയിരുന്നു.എന്നാൽ തോമസ് ചാണ്ടി സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.
നിലവില്‍ തോമസ് ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ആരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടതായി അറിയില്ലെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞിരുന്നു.
എന്നാൽ നിയമോപദേശം ലഭിക്കുംവരെ കാക്കാനാണ് തോമസ് ചാണ്ടിയുടെ തീരുമാനമെന്നാണ് ഇപ്പോഴത്തെ സൂചന.
കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയെ ഇനി സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം നേതൃത്വത്തിന്റേത് .സി.പി.എം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി വിഷയം പരാമര്‍ശിച്ചില്ലെങ്കിലും പങ്കെടുത്ത അംഗങ്ങളൂടെ പ്രധാന ആവശ്യം തോമസ് ചാണ്ടിയുടെ രാജിയായിരുന്നു.