അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ അർജന്റീനയ്ക്കും സ്പെയിനും ജയം.അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിനാണ് റഷ്യയെ തോൽപ്പിച്ചത്. കളിയുടെ എൺപത്തിയാറാം മിനിട്ടിൽ സെർജിയോ അഗ്യൂറോയാണ് ഗോൾ നേടിയത്. 2016 ജൂണിന് ശേഷം ആദ്യമായാണ് അഗ്യൂറോ അർജന്റീനയ്ക്കായി ഗോൾ നേടുന്നത്.
അടുത്ത വർഷത്തെ ലോകപ്പ് ഫൈനൽ നടക്കുന്ന ലൂസിനികി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ലോകകപ്പ് ഫുട്ബോളിന്റെ മുന്നൊരുക്കങ്ങളോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
മറ്റൊരു മത്സരത്തിൽ സ്പെയിൻ ഏകപക്ഷീയമായ അഞ്ച് ഗോളിന് കോസ്റ്റാറിക്കയെ തകർത്തു. ലോകകപ്പ് പ്ലേ ഓഫിൽ ഡെന്മാർക്കിനെ അയർലൻഡ് ഗോൾരഹിത സമനിലയിൽ തളച്ചു.