തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയം ചർച്ചചെയ്യാൻ നിർണായക എൽഡിഎഫ് യോഗം ഇന്ന് ചേരും. നിയമോപദേശം തോമസ് ചാണ്ടിക്ക് എതിരായതോടെ മന്ത്രിയുടെ രാജിക്ക് സമ്മർദ്ദമേറും.
വിഷയത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തന്നെയാകും തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ നിർണായകമാവുക.
എന്നാൽ താൻ രാജിവക്കില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ് ചാണ്ടി. രാജിവയ്ക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രണ്ടു വർഷം കഴിഞ്ഞിട്ട് ഒരു രാജി നോക്കാം എന്നായിരുന്നു തോമസ് ചാണ്ടിയുടെ മറുപടി.
എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.