മുംബൈ : ശ്രീലങ്കയ്ക്ക് എതിരെയുളള ക്രിക്കറ്റ് മത്സരത്തിനുളള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ മലയാളി താരം സഞ്ജു വി സാംസണ് നയിക്കും.സഞ്ജുവിന് പുറമേ മലയാളികളായ രോഹന് പ്രേമും സന്ദീപ് വാര്യരും ടീമില്‍ ഉണ്ട്.
മറ്റന്നാള്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.മധ്യപ്രദേശ്,കേരളം,ഹൈദരാബാദ്,പഞ്ചാബ് എന്നി രഞ്ജി ടീമുകളില്‍ നിന്നാണ് ബിസിസിഐ ടീമിനെ തിരഞ്ഞെടുത്തത്.
സന്നാഹ മത്സരം നടക്കുന്ന സമയത്ത് ഈ ടീമുകള്‍ക്ക് രഞ്ജി മത്സരങ്ങള്‍ ഇല്ലാത്തതാണ് ഇങ്ങിനെ തിരഞ്ഞെടുക്കാന്‍ കാരണം.